കുൽദീപിന്റെയും ഇഷാന്റെയും മികവിൽ വെസ്റ്റിന്‍ഡീസിനെ നിഷ്പ്രഭമാക്കി ഇന്ത്യ

Sports Correspondent

Updated on:

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 23 ഓവറിൽ 114 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 43 റൺസ് നേടിയ ഷായി ഹോപ് ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. അലിക് അത്താന്‍സേ 22 റൺസും നേടി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടിയാണ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തത്.

അഞ്ച് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇഷാന്‍ കിഷന്റെ അര്‍ദ്ധ ശതകമാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. 46 പന്തിൽ 52 റൺസാണ് ഇഷാന്‍ കിഷന്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 19 റൺസും രവീന്ദ്ര ജഡേജ 16 റൺസും നേടി. 22.5 ഓവറിൽ ഇന്ത്യ 118/5 എന്ന സ്കോര്‍ നേടിയാണ് വിജയം സ്വന്തമാക്കിയത്.