ഇന്ത്യ സൌത്താംപ്ടണിൽ ജൂൺ 3ന് എത്തുമെന്ന് അറിയിച്ച് ഐസിസി

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ സംഘം ജൂൺ മൂന്നിന് യുകെയിൽ എത്തുമെന്ന് അറിയിച്ച് ഐസിസി. ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഇന്ത്യൻ ടീം എത്തുന്നത്. യുകെ സർക്കാർ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ അവരുടെ ആരോഗ്യ സംരക്ഷണ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ടെന്നും ഐസിസി അറിയിച്ചു.

നിലവിൽ മുംബൈയിൽ ഐസൊലേഷനിലുള്ള ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽ എത്തിയ ശേഷം ഹാംഷയർ ബൌളിംലെ ഹോട്ടലിലേക്ക് കടക്കുന്നതിന് മുമ്പ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. അവിടെ അവർക്ക് വീണ്ടും പരിശോധനയുണ്ടാകും അതിന് ശേഷം ആയിരിക്കും അവരുടെ ഐസൊലേഷൻ ആരംഭിക്കുക.

ഇന്ത്യയുടെ വനിത സംഘവും സൌത്താംപ്ടണിൽ തന്നെയാവും ക്വാറന്റീനിൽ കഴിയുക എന്നാണ് ലഭിയ്ക്കുന്ന വിവരം.