ഏത് പിച്ചിലും ജയിക്കാൻ ഇന്ത്യക്ക് ആകും എന്ന് രോഹിത് ശർമ്മ

Newsroom

Picsart 24 02 18 18 34 58 107
Download the Fanport app now!
Appstore Badge
Google Play Badge 1

ഞായറാഴ്ച രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ തൻ്റെ ടീമിനെ 434 റൺസിൻ്റെ കിടിലൻ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിച്ച രോഹിത് ശർമ്മ ഇന്ത്യക്ക് ഏത് പിച്ചിലും വിജയിക്കാൻ ആകും എന്ന് പറഞ്ഞു.

രോഹിത് 24 02 18 18 35 11 275

“ഇത്തരം വിക്കറ്റുകളിൽ മുമ്പ് ഞങ്ങൾ ഒരുപാട് മത്സരങ്ങൾ ജയിച്ചിട്ടുണ്ട്. ടേണിംഗ് ട്രാക്കുകളും പന്ത് തിരിയുന്ന പിച്ചുകളുമാണ് ഞങ്ങളുടെ ശക്തി. ഇത് ഞങ്ങൾക്ക് സന്തുലിതത്വം നൽകുന്നു.”അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 ന് ലീഡ് നേടിയ ശേഷം മാധ്യമങ്ങളോട് രോഹിത് പറഞ്ഞു.

“ഞങ്ങൾ നിരവധി വർഷങ്ങളായി നല്ല ഫലങ്ങൾ നൽകി, ഭാവിയിലും ഞങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. എന്നാൽ ഏത് പിച്ച് വേണം എന്ന് ഞങ്ങൾ ചർച്ച ചെയ്യാറില്ല, ഞങ്ങൾക്ക് അതിൽ സ്വാധീനമില്ല” രോഹിത് പറഞ്ഞു.

“ക്യുറേറ്റർമാർ ആണ് തീരുമാനിക്കുന്നതും പിച്ച് ഉണ്ടാക്കുന്നതും. ഏത് വിക്കറ്റിലും കളിച്ച് ജയിക്കാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്. ദക്ഷിണാഫ്രിക്കയിൽ (കേപ്ടൗണിൽ) ഞങ്ങൾ ടെസ്റ്റ് ജയിച്ചപ്പോൾ, അത് ഏത് തരത്തിലുള്ള വിക്കറ്റായിരുന്നു എന്ന് എല്ലാവർക്കും അറിയാം, ”അദ്ദേഹം പറഞ്ഞു.