പാകിസ്ഥാനെ ചുരുട്ടികെട്ടി ഇന്ത്യൻ ബൗളർമാർ

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെ കുറഞ്ഞ സ്കോറിന് ഓൾ ഔട്ട് ആക്കി ഇന്ത്യൻ ബൗളർമാർ. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 43.1 ഓവറിൽ 172 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കുകയായിരുന്നു. വളരെ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പാക്കിസ്ഥാനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കുകയായിരുന്നു.

പാകിസ്ഥാൻ നിരയിൽ 56 റൺസ് എടുത്ത ഓപ്പണർ ഹൈദർ അലിക്കും 62 റൺസ് എടുത്ത എടുത്ത റോഹൈൽ നസീറിനും മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനെ പ്രധിരോധിക്കാനായത്. 15 പന്തിൽ 21 റൺസ് എടുത്ത മുഹമ്മദ് ഹാരിസ് ഇന്ത്യൻ ബൗളിങ്ങിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അങ്കോലെക്കർ താരത്തിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തതോടെ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 7 പാകിസ്ഥാൻ താരങ്ങൾ രണ്ടക്കം കടക്കാതെയാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാർത്തിക് ത്യാഗിയും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisement