ഇങ്ങനെ ഒരു പരാജയം ഇതാദ്യം, ഇന്ത്യക്ക് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം

Newsroom

Picsart 23 03 19 18 00 50 542

ഇന്ന് നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം നേടിയ വിജയം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പരാജയങ്ങളിൽ ഒന്നാകും. ശേഷിക്കുന്ന പന്തുകൾ കണക്കാക്കിയാൽ ഇന്ത്യ ഇത്ര വലിയ പരാജയം നേരിട്ടിട്ടില്ല. 234 പന്തുകൾ ശേഷിക്കെ ആണ് ഓസ്‌ട്രേലിയ ഇന്ത്യയുടെ 117 എന്ന സ്‌കോർ പിന്തുടർന്നത്.

Picsart 23 03 19 17 29 58 738

പുറത്താകാതെ അർധ സെഞ്ച്വറി നേടിയ ട്രവിസ് ഹെഡും മിച്ചൽ മാർഷും ചേർന്നാണ് ഈ ലക്ഷ്യം അനായാസം മറികടന്നത്. 11 ഓവറിൽ ഒരു വിക്കറ്റ് പോലും പോകാതെ ലക്ഷ്യം മറികടന്നു. 16 ഫോറും 5 സിക്സും പറത്തിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ഇന്ത്യയുടെ ബൗളർമാർക്ക് എതിരെ ഒരു ദയയും കാണിച്ചില്ല. 2019-ൽ ന്യൂസിലൻഡിനോറ്റ് 212 പന്തുകൾ ശേഷിക്കെ തോറ്റ കഥയാണ് ഇന്നത്തോടെ പഴയ കഥയായത്‌.

Biggest win against India in men’s ODIs (by balls remaining):

234 – AUS🇦🇺 at Vizag, today
212 – NZ🇳🇿 at Hamilton, 2019
209 – SL🇱🇰 at Dambulla, 2010
181 – SL🇱🇰 at Hambantota, 2012
176 – SL🇱🇰 at Dharamsala, 2017