ഇന്ത്യ പതറിയ പിച്ചിൽ ഓസ്ട്രേലിയ തകർത്താടി, 11 ഓവറിലേക്ക് കളി ജയിച്ചു

Newsroom

Picsart 23 03 19 17 29 58 738
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയം. ഇന്ത്യയെ വെറും 117 റൺസിൽ ഒതുക്കിയ ഓസ്ട്രേലിയ വെറും 11 ഓവറിൽ ഒറ്റ വിക്കറ്റ് നഷ്ടപ്പെടാതെ കളി ജയിച്ചു. 30 പന്തിൽ 51 റൺസ് എടുത്ത ട്രാവിസ് ഹെഡും, 36 പന്തിൽ 66 റൺസ് എടുത്ത മിച്ചൽ മാർഷുമാണ് മിന്നൽ വേഗതയിൽ കളി തീർത്തത്‌. മാർഷ് 6 സിക്സും 5 ഫോറും അടിച്ചപ്പോൾ ഹെഡ് 10 ഫോറുകൾ അടിച്ചു.

ഇന്ത്യ 23 03 19 17 30 05 779

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കായി 31 റൺസ് എടുത്ത വിരാട് കോഹ്ലിയും 29 റൺസ് എടുത്ത അക്സർ പട്ടേലും മാത്രം ആണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. തുടക്കത്തി സ്റ്റാർക്കിന്റെ മാരക ബൗളിംഗ് ആണ് ഇന്ത്യക്ക് പ്രശ്നമായത്. രോഹിത് ശർമ്മ (13), ഗിൽ (0), സൂര്യകുമാർ (0), രാഹുൽ (9) എന്നിവർ സ്റ്റാർകിന്റെ പന്തിൽ പുറത്തായി. അവസാനം സിറാജിനെയും സ്റ്റാർക്ക് വീഴ്ത്തി.

ഇന്ത്യ 23 03 19 15 54 58 690

ആകെ നാലു താരങ്ങളാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത്. സീൻ അബോട്ട് 3 വിക്കറ്റും നഥാൻ എലിസ് രണ്ട് വിക്കറ്റും വീഴ്ത്തി. 8 ഓവർ എറിഞ്ഞ സ്റ്റാർക്ക് 53/5 എന്ന ബൗളിംഗ് ഫിഗറിൽ ആണ് അവസാനിപ്പിച്ചത്‌. ഈ മത്സരത്തോടെ പരമ്പര 1-1 എന്നായി.