ഏഷ്യാ കപ്പ് 2025ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ന് യു എ ഇയെ 57 റണ്ണിൽ ഓളൗട്ട് ആക്കിയ ഇന്ത്യ അഞ്ചാം ഓവറിലേക്ക് 9 വികറ്റ് വിജയം പൂർത്തിയാക്കി. ഓപ്പണർമാരായ അഭിഷേക് ശർമ്മയും ശുഭ്മൻ ഗില്ലും പെട്ടെന്ന് തന്നെ ഇന്ത്യയെ ജയത്തിൽ എത്തിച്ചു.

അഭിഷേക് 16 പന്തിൽ 30 റൺസ് അടിച്ചു പുറത്തായത് മാത്രമാണ് ഇന്ത്യക്ക് ഉണ്ടായ നഷ്ടം. 3 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. ഗിൽ 19 പന്തിൽ 20 റൺസും എടുത്തു. സൂര്യകുമാർ 7 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ 4.3 ഓവറിലേക്ക് ജയം പൂർത്തിയാക്കി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത യു എ ഇയെ 57 റണ്ണിൽ ഒതുക്കാൻ ഇന്ത്യക്ക് ആയിരുന്നു. കുൽദീപ് യാദവ് 4 വിക്കറ്റുമായും ശിവം ദൂബെയും 3 വിക്കറ്റ് നേടിയും തിളങ്ങി.
തുടക്കത്തിൽ ജസ്പ്രീത് ബുമ്രയുടെ ഓവറുകൾ തന്നെ യുഎഇക്ക് തലവേദന ആയി. 22 റൺസ് എടുത്ത ശറഫുവിനെ ബുനെഅ വുഅൾഡ് ആക്കി. പിന്നീട് കുൽദീപും വരുൺ ചക്രവർത്തിയും യു എ ഇയെ വരിഞ്ഞുകെട്ടി. മുഹമ്മദ് വസീം, രാഹുൽ ചോപ്ര, കൗശിക് എന്നിവരെ കുൽദീപ് പുറത്താക്കി.
വരുൺ ചക്രവർത്തി മുഹമ്മദ് സുഹൈബിനെയും പുറത്താക്കി. ശേഷം ആസിഫ് ഖാനും ദ്രുവും സിദ്ദീഖും ദൂബെയുടെ പന്തിൽ പുറത്തായി.