നിസ്സാരം!!! പാകിസ്ഥാനോട് ഒരു ദയയും കാണിക്കാതെ ഇന്ത്യൻ യുവനിര, ഇനി ഫൈനൽ!!!

Photo: Twitter/@cricketworldcup
- Advertisement -

പാക്കിസ്ഥാനെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടം അനായാസം ജയിച്ച് ഇന്ത്യ ഫൈനലിൽ. 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 172 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 35.2 ഓവറിൽ 176 റൺസ് എടുത്ത് ജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ടൂർണ്ണമെന്റിൽ ഉടനീളം മികച്ച ഫോമിലുള്ള യശസ്‌വി ജയ്‌സ്വാൾ ആണ് സെമിയിലും മികച്ച പ്രകടനം പുറത്തെടുത്തത്.  ജയ്‌സ്വാൾ 113 പന്തിൽ നിന്ന് 105 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ ദിവ്യൻഷ് സക്‌സേന 59 റൺസ് എടുത്ത് ജയ്‌സ്വാളിന് മികച്ച പിന്തുണ നൽകി.

നേരത്തെ ഇന്ത്യൻ ബൗളർമാരുടെ ചിട്ടയായ ബൗളിങ്ങിന് മുൻപിൽ പാകിസ്ഥാൻ തകരുകയായിരുന്നു. 56 റൺസ് എടുത്ത ഹൈദർ അലിയും 62 റൺസ് എടുത്ത റോഹൈൽ നസീറും ഒഴികെ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ പാകിസ്ഥാൻ താരങ്ങൾക്കായില്ല. 3 വിക്കറ്റ് വീഴ്ത്തിയ സുശാന്ത് മിശ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കാർത്തിക് ത്യാഗിയും രവി ബിഷ്‌ണോയിയുമാണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.

കഴിഞ്ഞ തവണയും ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോട് 203 റൺസിന്റെ വമ്പൻ തോൽവി പാകിസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു. അന്ന് 203 റൺസിനനാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡ്-  ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെ നേരിടും.

Advertisement