വെടിക്കെട്ട് പ്രകടനവുമായി ശ്രേയസ് അയ്യരും കെ.എൽ രാഹുലും, ഇന്ത്യക്ക് 6 വിക്കറ്റ് ജയം

- Advertisement -

ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 203 റൺസിന് മറുപടിയായി ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിനുമായി കെ.എൽ രാഹുലും മികച്ച പ്രകടനവുമായി വിരാട് കോഹ്‌ലിയും മികച്ചു നിന്നതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യർ ഇന്ത്യയുടെ ജയം ഉറപ്പിക്കുകയും ചെയ്തു.

ഇന്ത്യക്ക് ഓപ്പണറായ രോഹിത് ശർമ്മയെ പെട്ടെന്ന് നഷ്ടമായെങ്കിലും കെ.എൽ രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇന്ത്യക്ക് മത്സരത്തിൽ ആധിപത്യം നേടി കൊടുത്തു. 99 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കെ.എൽ രാഹുൽ 27 പന്തിൽ 56 റൺസും വിരാട് കോഹ്‌ലി 32 പന്തിൽ 45 റൺസുമെടുത്ത് പുറത്തായി.

തുടർന്ന് തുടരെ തുടരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രേയസ് അയ്യർ 29 പന്തിൽ 58 റൺസും മനീഷ് പാണ്ഡെ 14 റൺസ് എടുത്തും പുറത്താവാതെ നിന്നു.

Advertisement