രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് സ്വന്തം, ഇംഗ്ലണ്ടിനെതിരെ 106 റൺസിന്റെ വിജയം

Newsroom

Picsart 24 02 05 13 58 53 296
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്ത്യ 106 റൺസിന് വിജയിച്ചു. ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് 194-6 എന്ന നിലയിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ട് 98 റൺസ് കൂടെ ചേർത്ത് ഓളൗട്ട് ആയി. ഈ വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1 എന്ന് സമനിലയിലാക്കി. ലഞ്ചിനു ശേഷം ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ റണ്ണൗട്ട് ആണ് കളിയിൽ നിർണായകമായത്.

ഇന്ത്യ 24 02 05 13 59 48 099

ഒരു സിംഗിളിന് ശ്രമിക്കവെ ശ്രേയസ് അയ്യറിന്റെ ഡയറക്ട് ത്രോ ആണ് സ്റ്റോക്സിനെ പുറത്താക്കിയത്. 29 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് സ്റ്റോക്സ് എടുത്തത്. ഇതിനു ശേഷം ഫോക്സും ഹാർട്ലിയും ചേർന്ന് 50 റണ്ണിന് മേൽ കൂട്ടുകെട്ട് ഉണ്ടാക്കി എങ്കിലും ഫോക്സിനെ പുറത്താക്കി ബുമ്ര കളിയിലേക്ക് തിരികെ വന്നു‌.

ഇന്ത്യ ഉയർത്തിയ 399 എന്ന വിജയലക്ഷ്യം 205 ആക്കി കുറക്കാൻ ഇംഗ്ലണ്ടിന് ബാസ്ബോൾ മാതൃകയിൽ ബാറ്റ് ചെയ്തത് കൊണ്ടായി. പക്ഷെ വിക്കറ്റുകളും അവർ വലിച്ചെറിഞ്ഞു. ഇന്നലെ നൈറ്റ് വാച്മാൻ ആയി എത്തിയ രെഹാൻ അഹമ്മദിന്റെ വിക്കറ്റ് ആണ് ആദ്യം ഇന്ന് നഷ്ടമായത്. 31 പന്തിൽ നിന്ന് 23 റൺസ് എടുത്ത രെഹാനെ അക്സർ പട്ടേൽ ആണ് പുറത്താക്കിയത്. അടുത്തതായി വന്ന ഒലി പോപും അറ്റാക്ക് ചെയ്താണ് കളിച്ചത്‌. 21 പന്തിൽ നിന്ന് 23 റൺസ് എടുത്ത പോപിനെ അശ്വിൻ പുറത്താക്കി. രോഹിത് ശർമ്മയുടെ മനോഹരമായ ക്യാച്ചിലൂടെ ആയിരുന്നു ആ പുറത്താക്കൽ.

Picsart 24 02 05 13 59 06 368

പിറകെ വന്ന റൂട്ടും ആക്രമിച്ചു കളിച്ചു. 10 പന്തിൽ 16 റൺസ് എടുത്ത റൂട്ട് ഒരു കൂറ്റൻ ഷോട്ടിന് കളിക്കവെ പുറത്തായി. തുടക്കം മുതൽ ഇന്ത്യക്ക് തലവേദനയായ സാക്ക് ക്രോലിയെ ലഞ്ചിന് തൊട്ടു മുമ്പ് കുൽദീപ് പുറത്താക്കി. 132 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് ക്രോലി പുറത്തായത്. 8 ഫോറും 1 സിക്സും താരം നേടി. പിന്നാലെ ബെയർ സ്റ്റോ ബുമ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി.

സ്റ്റോക്സ് റണ്ണൗട്ട് ആയി എങ്കിലും 36 റൺസ് എടുത്ത ഫോക്സും 36 റൺസ് എടുത്ത ഹാർട്ലിയും ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയിരുന്നു. വാലറ്റത്ത് ബഷീറിനെ ഡക്കിൽ പുറത്താക്കാൻ മുകേഷ് കുമാറിനായി. പിന്നാലെ ഹാർട്ലിയെയും ബുമ്ര പുറത്താക്കി വിജയം ഉറപ്പിച്ചു.

ഇന്ത്യക്ക് ആയി അശ്വിൻ 3 വിക്കറ്റും ബുമ്ര 3 വിക്കറ്റും കുൽദീപ്, അക്സർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ബുമ്ര 2 ഇന്നിംഗ്സുകളിലായി 9 വിക്കറ്റുകൾ വീഴ്ത്തി.

Summary:
India 1st Innings – 396-10
England 1st Innings- 253-10
India 2nd Innings – 255-10
England 2nd Innings –