ബാസ്ബോൾ കളിക്കാൻ വന്നവർ 122ന് ഒളൗട്ട്, ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

Newsroom

Picsart 24 02 18 15 52 27 327
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നാലാം ദിനം തന്നെ വിജയിച്ച് ഇന്ത്യ. ഇന്ന് ഇന്ത്യ ഉയർത്തിയ 557 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 122 റൺസിലേക്ക് പുറത്തായി. 434 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. അഞ്ചാം ദിനത്തിലേക്ക് എത്തും മുമ്പ് തന്നെ കളി കഴിഞ്ഞു. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ എത്തി.

ഇന്ത്യ 24 02 18 15 52 37 578

തുടക്കം മുതൽ തന്നെ ഇംഗ്ലണ്ട് ബാറ്റർമാർ പതറി. ആദ്യ ഒരു റണ്ണൗട്ടിൽ ഡക്കറ്റ് ആയിരുന്നു പുറത്തായത്. സിറാജിന്റെ ത്രോ മനോഹരമായി കൈപറ്റി ജുറൽ മികച്ച വർക്കിലൂടെ റണ്ണൗട്ട് ആക്കുക ആയിരുന്നു. ഇതിനു പിന്നാലെ 11 റൺസ് എടുത്ത സാക് ക്രോലിയെ ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കി.

ഇതിനു ശേഷം സ്പിന്നിന്റെ ഊഴമായിരുന്നു. 3 റൺസ് എടുത്ത ഒലി പോപ്, 7 റൺസ് എടുത്ത റൂട്ട്, 4 റൺസ് എടുത്ത ബെയർ സ്റ്റോ എന്നിവർ ജഡേജയുടെ പന്തിൽ പുറത്തായി. 15 റൺസ് എടുത്ത സ്റ്റോക്സിനെയും റൺ എടുക്കാത്ത രെഹാനും കുൽദീപിന്റെ പന്തിലും വീണു. 57-7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

അവിടെ നിന്ന് ഫോക്സും ഹാർട്ലിയും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ആ കൂട്ടുകെട്ട് ജഡേജയാണ് തകർത്തത്‌. 16 റൺസ് എടുത്താണ് ഫോക്സ് പുറത്തായത്. പിന്നാലെ അടുത്ത ഓവറിൽ 16 റൺസ് എടുത്ത ഹാർട്ലിയെ അശ്വിൻ പുറത്താക്കി. ആക്രമിച്ച് കളിച്ച മാർക്ക് വൂഡിനെ പുറത്താക്കി ജഡേജ ജയം ഉറപ്പിച്ചു.

ഇന്ത്യക്ക് ആയി രണ്ടാം ഇന്നിങ്സിൽ ജഡേജ 4 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി. ബുമ്ര, അശ്വിൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ 430-4 എന്ന സ്കോറിനാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ഇന്ത്യക്ക് 556 റൺസിന്റെ ലീഡ് നേടാൻ. 236 പന്തിൽ നിന്ന് 214 റൺസ് എടുത്ത യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ഹീറോ ആയത്.

ഇന്ത്യ 24 02 18 13 29 53 466

ഇന്നലെ റിട്ടയർ ഹർട്ട് ആയ ജയ്സ്വാൾ ഇന്ന് വീണ്ടും ഇറങ്ങി ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു പറത്തുകയായിരുന്നു. 14 ഫോറും 12 സിക്സും അടിച്ച് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയിൽ എത്തി. 72 പന്തിൽ 68 റൺസ് എടുത്ത് സർഫറാസും ജയ്സ്വാളിന് വലിയ പിന്തുണ നൽകി‌. 3 സിക്സും 6 ഫോറും സർഫറാസ് അടിച്ചു. ഇരുവരും പുറത്താകാതെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്തു.

ഗില്ലിന്റെയും കുൽദീപിന്റെയും വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.ഗിൽ 151 പന്തിൽ നിന്ന് 91 റൺസ് എടുത്താണ് പുറത്തായത്‌. നൈറ്റ് വാച്മാൻ ആയി എത്തിയ കുൽദീപ് 27ന്റെ മികച്ച സംഭാവന നൽകി.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 445 റൺസും ഇംഗ്ലണ്ട് 319 റൺസും ആയിരുന്നു എടുത്തത്.

മാച്ച് സമ്മറി;
ഇന്ത്യ 445 & 430-4d
ഇംഗ്ലണ്ട് 319 &