ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിട്ടുണ്ട്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് ഇനിയും 152 റൺസ് കൂടെ വേണം. ബംഗ്ലാദേശ് മധ്യ നിരയുടെ ചെറുത്ത് നിൽപ്പാണ് അവരെ കൂറ്റൻ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആറാം വിക്കറ്റിൽ 63 റൺസും ഏഴാം വിക്കറ്റിൽ ഇതുവരെ 56 റൺസും കൂട്ടിച്ചേർക്കാൻ ബംഗ്ലാദേശിനായി.
ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ഇഷാന്ത് ശർമ്മയും ഉമേഷ് യാദവും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശ് നിരയിൽ പുറത്താവാതെ 53 റൺസ് എടുത്ത മുഷ്‌ഫിഖുർ റഹീം ആണ് ടോപ് സ്‌കോറർ. ബംഗ്ലാദേശിന് വേണ്ടി ലിട്ടൻ ദാസ് 35 റൺസ് എടുത്ത് പുറത്തായപ്പോൾ മെഹ്ദി ഹസൻ 38 റൺസുമായി മുഷ്‌ഫിഖുർ റഹീമിനൊപ്പം പുറത്താവാതെ നിൽക്കുകയാണ്.