ബംഗ്ലാദേശിന് എതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ത്യ ഉയർത്തിയ 187 റൺസ് എന്ന വിജയ ലക്ഷ്യം അവർ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാല് ഓവർ ശേഷിക്കെ ആയിരുന്നു ബംഗ്ലാദേശ് വിജയം. ക്യാപ്റ്റൻ ലിറ്റൺ ദാസ് 41 റൺസുമായി ടോപ് സ്കോറർ ആയി. ഷാകിബ് 29 റൺസും എടുത്തു. ഇന്ത്യക്ക് വേണ്ടി സിറാജ് 3 വികറ്റും കുൽദീ സെൻ, സുന്ദർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം വാറ്റു ചെയ്ത ഇന്ത്യ ക186. എടുക്കുന്നതിന് ഇടയിൽ ഇന്ത്യ ഓൾ ഔട്ട് ആയിരുന്നു. 73 റൺസ് എടുത്ത കെ എൽ രാഹുൽ മാത്രമെ ഇന്ത്യക്കായി തിളങ്ങിയുള്ളൂ.
ഓപ്പണർ ശിഖർ ധവാൻ 7 റൺസ് മാത്രം എടുത്ത് ഹസൻ മിറാസിന്റെ ബൗളിൽ പുറത്ത് ആയി. ഇതിനു പിന്നാലെ ഷാകിബിന്റെ പന്തിൽ 9 റൺസ് എടുത്ത കോഹ്ലിയും പുറത്തായി. ലിറ്റന്റെ മനോഹരമായ ക്യാച്ച് ആണ് കോഹ്ലിയെ പുറത്താക്കിയത്. 27 റൺസ് എടുത്ത രോഹിതും ഷാകിബിന്റെ പന്തിൽ പുറത്തായി.
ശ്രേയസ് (24), വാഷിങ്ടൺ സുന്ദർ (19) ഷഹബാസ് (0), താക്കൂർ (2), ചാഹർ (0), സിറാജ് (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. കെ എൽ രാഹുൽ 70 പന്തിൽ 73 റൺസ് എടുത്താണ് പുറത്തായത്.
ഷാകിബ് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ 3 വിക്കറ്റുമായി ഇബൊദത്ത് ഹൊസൈനുൻ പന്ത് കൊണ്ട് തിളങ്ങി. ഹസൻ മിറാസ് ഒരു വിക്കറ്റും വീഴ്ത്തി