ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം, ടോസ് അറിയാം

Staff Reporter

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യയെ ബാറ്റിങിനയച്ചു. ആദ്യ രണ്ടു ഏകദിന പരമ്പരകളും ജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ മുൻപിലാണ്. ധോണിയുടെ ജന്മദേശമായ റാഞ്ചിയിൽ വെച്ചാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ ടീമിനെയാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്.

നഥാന്‍ കോള്‍ട്ടര്‍-നൈലിനു പകരം ജൈ റിച്ചാര്‍ഡ്സണ്‍ ടീമിലേക്ക് എത്തുന്നു. കോള്‍ട്ടര്‍-നൈല്‍ തന്റെ കുഞ്ഞ് ജനിക്കാനിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങിയെന്നാണ് അറിയുന്നത്.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയിനിസ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്ബ്, ഗ്ലെന്‍ മാക്സ്വെല്‍, ഷോണ്‍ മാര്‍ഷ്, അലെക്സ് കാറെ, ജൈ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ആഡം സംപ

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അമ്ബാട്ടി റായിഡു, കേധാര്‍ ജാഥവ്, എംഎസ് ധോണി, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.