“താൻ ആയിരുന്നു പി എസ് ജി പരിശീലകൻ എങ്കിൽ പാലത്തിൽ നിന്ന് എടുത്ത് ചാടിയേനെ”

- Advertisement -

പി എസ് ജിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായ പരാജയത്തിൽ വിവാദ പ്രസ്താവനയുമായി മുൻ പി എസ് ജി പരിശീലകൻ കാർലോ ആഞ്ചലോട്ടി. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ആദ്യ പാദത്തിൽ 2-0ന് മുന്നിട്ടു നിന്ന ശേഷം രണ്ടാം പാദത്തിൽ 3-1ന്റെ പരാജയം ഏറ്റുവാങ്ങി പി എസ് ജി കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തു പോയിരുന്നു‌. ഈ പരാജയം അത്ഭുതകരമാണെന്ന് ആഞ്ചലോട്ടി പറഞ്ഞു.

താൻ ആയിരുന്നു പി എസ് ജിയുടെ പരിശീലകൻ ഇങ്ങനെ ഒരു പരാജയം വന്നാൽ അടുത്ത പാലം കണ്ടു പിടിച്ച് അവിടെ നിന്ന് എടുത്ത് ചാടിയേനെ എന്ന് ആഞ്ചലോട്ടി പറഞ്ഞു. പി എസ് ജിയുടെ ഇപ്പോഴത്തെ പരിശീലകനായ ടൂക്കലിന് എല്ലാം പിഴച്ച ദിവസമാായിരുന്നു ഇന്നലെ. ഡിഫൻസിൽ മാറ്റങ്ങൾ നടത്താൻ വൈകിയതിന് ഒഇ എസ് ജി ആരാധകർ ടൂക്കലിനെതിരെ തിരിഞ്ഞിട്ടുണ്ട്. ആ അവസരത്തിലാണ് ആഞ്ചലോട്ടിയുടെ കമന്റ വരുന്നത്.

Advertisement