ഓസ്ട്രേലിയയിൽ ക്വറന്റൈൻ കുറക്കാനുള്ള ഇന്ത്യയുടെ ശുപാർശ നിരസിക്കപ്പെട്ടേക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ക്വറന്റൈൻ കാലാവധി കുറക്കാനുള്ള ബി.സി.സി.ഐ നിർദേശം നിരസിക്കപ്പെട്ടേക്കുമെന്ന് വാർത്തകൾ. ഓസ്‌ട്രേലിയൻ മാധ്യമങ്ങളാണ് ഇന്ത്യയുടെ ആവശ്യം നിരസിക്കപ്പെട്ടേക്കുമെന്ന് വാർത്തകൾ പുറത്തുവിട്ടത്. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നത്.

14 ദിവസത്തെ ക്വറ്റന്റൈൻ കാലാവധി കുറക്കാനും ക്വറന്റൈൻ കാലഘട്ടത്തിൽ ഇന്ത്യൻ ടീമിന് പരിശീലനം നടത്താനുമുള്ള അനുവാദം വേണമെന്നാണ് ബി.സി.സി.ഐ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടത്. നിലവിൽ 14 ദിവസത്തോളം ഇന്ത്യൻ അംഗങ്ങൾ ഹോട്ടൽ റൂമിന് അകത്ത് തന്നെ തന്നെ നിൽക്കുന്നത് താരങ്ങളുടെ ഫിറ്റ്നസ്സിനെ ബാധിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് ഗാംഗുലി പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ബി.സി.സി.ഐയുടെ നിർദേശം ക്വീൻസ് ലാൻഡ് അധികാരികൾ നിലവിൽ പരിഗണിക്കുകയാണെങ്കിലും അത് നിരസിക്കപെടാനാണ് സാധ്യതയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.