ഈ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 ഇന്റർനാഷണൽ മത്സരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പരമ്പര ഇന്ത്യ കളിക്കും. ഇന്ത്യയിൽ വെച്ചാകും മത്സരം. ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാകും ഈ പരമ്പര നടക്കുക. സിംബാബ്വെ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവയ്ക്കെതിരെയും ഓസ്ട്രേലിയ വൈറ്റ് ബോൾ പരമ്പരകൾ കളിക്കുന്നുണ്ട്.
അടുത്ത വർഷം ഫെബ്രുവരിയിലും ഓസ്ട്രേലിയ ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. അന്ന് ഇന്ത്യ നാലു ടെസ്റ്റുകൾ ഓസ്ട്രേലിയക്ക് എതംതിരെ കളിക്കും. ജൂൺ 9ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയാണ് അടുത്ത ഇന്ത്യയുടെ പരമ്പര.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





