“കെവിൻ ഡി ബ്രുയിനെ സിറ്റിയുടെ എക്കാലത്തെയും മികച്ച താരമാണ്”

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയിൻ എന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരഗർ‌. ഡി ബ്രുയിൻ സിറ്റി ചരിത്രത്തിലെ എല്ലാ താരങ്ങൾക്കും മുകളിലാണ് എന്ന് കാരഗർ പറയുന്നു.

“കൊമ്പനി, ടൂറെ, അഗ്യൂറോ, ഡേവിഡ് സിൽവ എന്നിവർ സിറ്റിയുടെ പ്രധാന ഭാഗമാണ്, ആ നാല് കളിക്കാർ സ്പെഷ്യൽ ആണ്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കണ്ണിൽ, മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച കളിക്കാരൻ ഡിബ്രുയിൻ ആയിരിക്കും. അദ്ദേഹം ആ സ്പെഷ്യൽ നാലു കളിക്കാർക്കും മുകളിലാണെന്ന് ഞാൻ കരുതുന്നു.” കാരഗർ പറഞ്ഞു.

“ഞാൻ യായ ടൂറെയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ കെവിൻ ഡിബ്രൂയ്‌നാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരം. കഴിഞ്ഞ മൂന്നോ നാലോ വർഷമായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു അദ്ദേഹം, എന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹം.” കാരഗർ ആവർത്തിച്ചു