ക്വറന്റൈനിൽ ഇളവുകളില്ല, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മാറ്റങ്ങൾ വന്നേക്കും

Photo: Twitter/@BCCI
- Advertisement -

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് പരമ്പരയിൽ മാറ്റങ്ങൾ വന്നേക്കും. വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ ക്വറന്റൈനിൽ ഇളവുകൾ അനുവദിക്കില്ലെന്ന് തീരുമാനിച്ചതോടെയാണ് പരമ്പരയിൽ മാറ്റങ്ങൾ വരുത്താൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഉദ്ദേശിക്കുന്നത്.

ഇത് പ്രകാരം മെൽബണിൽ നടക്കേണ്ട ബോക്സിങ് ഡേ ടെസ്റ്റ് മത്സരം അഡ്ലെയ്ഡ് ഓവലിൽ വെച്ച് തന്നെയാവും നടക്കുക. പരമ്പരയിൽ നേരത്തെ തീരുമാനിച്ച ഡേ നൈറ്റ് ടെസ്റ്റും ഓവലിൽ വെച്ചാവും നടക്കുക. കൂടാതെ പരമ്പരയിലെ ആദ്യ മത്സരം പെർത്തിന് പകരം ബ്രിസ്‌ബേനിലോ അഡ്ലെയ്ഡിലോ വെച്ച് നടത്താനും ശ്രമം നടത്തുകുന്നുണ്ട്.

നേരത്തെ ക്വറന്റൈൻ കാലയളവിൽ ഇന്ത്യൻ താരങ്ങൾക്ക് ബയോ സുരക്ഷാ ഒരുക്കി പരിശീലനത്തിന് അവസരം നൽകണമെന്ന് ഇന്ത്യ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെർത്തിൽ വെച്ച് ഇത് സാധ്യമാവില്ലെന്ന് കണ്ടതോടെയാണ് പരമ്പരയിൽ മാറ്റങ്ങൾ വരുത്താൻ ആലോചനകൾ നടക്കുന്നത്.

Advertisement