ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ദിനം ആദ്യ സെഷനിൽ ഇന്ത്യം ഇന്നിങ്സ് അവസാനിച്ചു. 400 റൺസ് എടുത്ത ഇന്ത്യ 223 റൺസിന്റെ ലീഡ് നേടി. ഇന്ന് തുടക്കത്തിൽ തന്നെ 70 റൺസ് എടുത്ത ജഡേജയെ ഇന്ത്യക്ക് നഷ്ടമായി. പക്ഷെ പിന്നാലെ വന്ന മൊഹമ്മദ് ഷമിക്ക് ഒപ്പം ചേർന്ന് അക്സർ പട്ടേൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. മൊഹമ്മദ് ഷമി വേഗത്തിൽ സ്കോർ ചെയ്ത് 37 റൺസ് എടുത്തു. 47 പന്തിൽ നിന്ന് 3 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷമിയുടെ ഇന്നിങ്സ്.
അക്സർ പട്ടേൽ 84 റൺസ് ആണ് എടുത്തത്. 174 പന്ത് എടുത്ത അക്സറിന്റെ ഇന്നിങ്സിൽ 10 ഫോറുകളും ഒരു സിക്സും ഉണ്ടായിരുന്നു. അവസാനം ബാറ്റ് ചെയ്യാൻ എത്തിയ സിറാജ് ഒരു റൺ എടുത്ത് പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക് ആയി അരങ്ങേറ്റക്കാരൻ ടോഡ് മർഫി 7 വിക്കറ്റ് എടുത്തു കൊണ്ട് തിളങ്ങി.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഓസ്ട്രേലിയയെ 177 റൺസിന് പുറത്താക്കിയിരുന്നു. ഇനി രണ്ടാം ഇന്നിങ്സിൽ പെട്ടെന്ന് ഓസ്ട്രേലിയയെ പുറത്താക്കി ഇന്നിങ്സ് വിജയം സ്വന്തമാക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.