ഏഷ്യാ കപ്പ് പാകിസ്താനിൽ നിന്ന് മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കും എന്ന് പി സി ബി തലവൻ റമീസ് രാജ. ഏഷ്യ കപ്പ് നടത്താൻ ഞങ്ങൾ അർഹിക്കുന്നു. ഇന്ത്യ വന്നില്ലെങ്കിൽ അവർ വരില്ല എന്ന് മാത്രം. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റിയാൽ പാകിസ്താൻ ആ ടൂർണമെന്റിൽ നിന്ന് പിന്മാറും റമീസ് രാജ പറഞ്ഞു.
മികച്ച ടീമുകളെ സ്വീകരിക്കാനും അവർ വരുന്ന പരമ്പരകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്നു. ഞങ്ങൾ ഇതിനകം കാണിച്ചുതന്നിട്ടുണ്ട്. ഏഷ്യാ കപ്പ് ഒരു മൾട്ടി-നേഷൻ ടൂർണമെന്റാണ്, ഏഷ്യ ടീമുകളെ സംബന്ധിച്ചിടത്തോളം ഏകദേശം ലോകകപ്പ് പോലെ പ്രധാനമാണ് ഈ ടൂർണമെന്റ്. അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് പാകിസ്താനിൽ വരാൻ ആകില്ല എങ്കിൽ എന്തിനാണ് ആദ്യം ഈ ഏഷ്യാ കപ്പ് ഞങ്ങൾക്ക് തന്നത് എന്ന് റമീസ് രാജ ചോദിച്ചു. സർക്കാർ അവരെ വരാൻ അനുവദിക്കാത്തതിനാൽ ഇന്ത്യൻ കളിക്കാർ വരില്ലെന്നത് ഞാൻ അംഗീകരിക്കുന്നു – എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ആതിഥേയരിൽ നിന്ന് ഏഷ്യാ കപ്പ് എടുത്തു മാറ്റുന്നത് ശരിയല്ല. റമിസ് കൂട്ടിച്ചേർത്തു.