ലോകകപ്പ് ഫൈനലിനായി ഇന്ത്യ ബാർബഡോസിൽ എത്തി

Newsroom

ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലായി ബാർബഡോസിൽ എത്തി. ജൂൺ 29 ശനിയാഴ്ച ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന T20 ലോകകപ്പ് 2024 ഫൈനലിന് മുന്നോടിയായാണ് ടീം ഇന്ത്യ ബാർബഡോസിലെത്തി. ജൂൺ 27 വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ കഴിഞ്ഞയുടനെ തന്നെ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ബാർബഡോസിലേക്ക് പുറപ്പെട്ടു.

ഇന്ത്യ 24 06 28 11 36 35 269

ഫൈനലിന് മുമ്പ് ഇന്ത്യയ്ക്ക് ഒരു പരിശീലന സെഷൻ മാത്രമെ ഉണ്ടാവുകയുള്ളൂ. ഇന്ന് ഇന്ത്യ താരങ്ങൾക്ക് വിശ്രമം അനുവദിക്കും. ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ ബാർബദോസിൽ എത്തിയിരുന്നു. ഇന്നലെ ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ഇലവൻ തന്നെയാകും ഇന്ത്യ നാളെയും ഇറക്കുക. മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.

നാളെ ഇന്ത്യൻ സമയം രാത്രി 8നാണ് ഫൈനൽ ആരംഭിക്കുക. നാളെ മഴയുടെ ഭീഷണി പ്രവചിക്കപ്പെടുന്നില്ല.