ലഞ്ചിന് ശേഷം ഇന്ത്യയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ. 296 റൺസിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ലഞ്ചിന് ശേഷം 36 റൺസ് കൂടിയാണ് ഇന്ത്യ ഇന്ന് രണ്ടാം സെഷനിൽ നേടിയത്. ഓസ്ട്രേലിയയ്ക്ക് 173 റൺസിന്റെ ലീഡാണുള്ളത്.
രഹാനെയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 89 റൺസാണ് താരം നേടിയത്. പാറ്റ് കമ്മിന്സിന്റെ ബൗളിംഗിൽ മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കി കാമറൺ ഗ്രീന്‍ ആണ് പുറത്താക്കിയത്. 260/6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഒരു റൺസ് നേടിയപ്പോള്‍ 1 റൺസ് കൂട്ടിചേര്‍ക്കുന്നതിനിടെയാണ് ടീമിന് രഹാനെയെ നഷ്ടമായത്.
ഉമേഷ് യാദവിനെ പാറ്റ് കമ്മിന്‍സ് തന്നെ പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. ശര്‍ദ്ധുൽ താക്കൂര്‍ 51 റൺസ് നേടി കാമറൺ ഗ്രീനിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. 13 റൺസ് നേടിയ മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി ഇന്ത്യയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തുകയായിരുന്നു.