അഫ്ഗാനെതിരായ ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രോഹിത് ക്യാപ്റ്റൻ, സഞ്ജു സാംസൺ ടീമിൽ!!!

Newsroom

Picsart 23 12 22 14 04 34 988
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ടി20 ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സഞ്ജുവിനും മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഇത് ഒരു വലിയ സന്തോഷ വാർത്തയാകും. ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 ടീമിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ടി20 ലോകകപ്പ് നടക്കുന്ന വർഷമാണ് എന്നതു കൊണ്ട് തന്നെ സഞ്ജു ഈ അവസരം മുതലാക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യ

രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20 ടീമിലേക്ക് തിരികെയെത്തി. രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും പരിക്ക് കാരണം ടീമിൽ ഇല്ല. റിങ്കു സിംഗ്,ജിതേഷ് ശർമ്മ എന്നിവർ ടീമിൽ ഉണ്ട്. കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ടീമിൽ ഇല്ല. ജനുവരി 11നാണ് പരമ്പര ആരംഭിക്കുന്നത്.

Rohit Sharma (C), S Gill, Y Jaiswal, Virat Kohli, Tilak Varma, Rinku Singh, Jitesh Sharma (wk), Sanju Samson (wk), Shivam Dube, W Sundar, Axar Patel, Ravi Bishnoi, Kuldeep Yadav, Arshdeep Singh, Avesh Khan, Mukesh Kumar