ഇന്ത്യക്ക് എതിരെ അഫ്ഗാന് മികച്ച സ്കോർ!!

Newsroom

ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന് 172 റൺസ്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് ഇന്ന് ആദ്യ മത്സരത്തേക്കാൾ നല്ല സ്കോറിലേക്ക് എത്താൻ ആയി. 20 ഓവറിൽ 172ന് ഓളൗട്ട് ആവുകയായിരുന്നു. തുടക്കത്തിൽ തന്നെ അവർക്ക് 14 റൺസ് എടുത്ത ഗുർബാസിനെയും 8 റൺസ് എടുത്ത സദ്രാനെയും നഷ്ടമായി. ഗുൽബദിൻ ആണ് അഫ്ഗാന്റെ ഇന്നത്തെ ടോപ് സ്കോറർ ആയത്.

ഇന്ത്യ 24 01 14 20 18 38 406

35 പന്തിൽ നിന്ന് അദ്ദേഹം 57 റൺസ് എടുത്തു. 4 സിക്സും 5 ഫോറും അദ്ദേഹം അടിച്ചു. വേറെ ആർക്കും വലിയ സ്കോറിലേക്ക് എത്താൻ ആയില്ല. അവസാനം നജീബുള്ളയുടെ 21 പന്തിൽ 23 റൺസ്, 10 പന്തിൽ 24 റൺസ് എടുത്ത ജന്നത്, 9 പന്തിൽ 21 റൺസ് എടുത്ത മുജീബ് എന്നിവർ അഫ്ഗാന് മികച്ച സ്കോർ നൽകി. ഇന്ത്യക്ക് ആയി അർഷ്ദീപ് 3 വിക്കറ്റും രവി ബിഷ്ണോയിയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദൂബെ ഒരു വിക്കറ്റും നേടി.