ഇന്ത്യ എ കുതിയ്ക്കുന്നു, ലീഡ് 200 കടന്നു

Abhimanyueaswaran

ബംഗ്ലാദേശ് എ യ്ക്കെതിരെ 213 റൺസ് ലീഡുമായി രണ്ടാം സെഷന്‍ അവസാനിപ്പിച്ച് ഇന്ത്യ. 145 റൺസ് നേടിയ യശസ്വി ജൈസ്വാളും 142 റൺസ് നേടിയ അഭിമന്യു ഈശ്വരനും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 283 റൺസാണ് നേടിയത്. രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 86 ഓവറിൽ 325/3 എന്ന നിലയിലാണ്.

ബംഗ്ലാദേശിനെ 112 റൺസിന് നേരത്തെ പുറത്താക്കിയ ഇന്ത്യയ്ക്ക് 213 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. ഖാലിദ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി.