ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ടി20യിൽ ആദ്യം ബറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 219-6 റൺസ് എടുത്തു. അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും മികച്ച ഇന്നിങ്സുകളാണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് എത്തിച്ചത്. തിലക് വർമ്മ ഇന്ത്യക്ക് ആയുള്ള തന്റെ ആദ്യ സെഞ്ച്വറി നേടി. മലയാളി താരം സഞ്ജു സാംസൺ ഇന്നും ഡക്കിൽ പുറത്തായി നിരാശ നൽകി.
സഞ്ജു പുറത്തായെങ്കിലും അഭിഷേകും തിലക് വർമ്മയും ആക്രമിച്ചു തന്നെ കളിച്ചു. അഭിഷേക് 25 പന്തിൽ നിന്ന് 50 റൺസ് എടുത്താണ് പുറത്തായത്. 5 സിക്സും 3 ഫോറും അഭിഷേക് അടിച്ചു. 1 റൺസ് മാത്രം എടുത്ത സൂര്യകുമാർ യാദവ്, 18 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ, 8 റൺ എടുത്ത റിങ്കു എന്നിവർ പെട്ടെന്ന് കളം വിട്ടു.
അപ്പോഴും തിലക് വർമ്മ ഒരു വശത്ത് തുടർന്നു. തിലക് വർമ്മ 56 പന്തിൽ നിന്ന് 107 റൺസ് എടുത്തു പുറത്താകാതെ നിന്നു. 7 സിക്സും 8 ഫോറും തിലക് വർമ്മ അടിച്ചു. അവസാനം രമൺ ദീപ് 6 പന്തിൽ നിന്ന് 15 റൺസ് അടിച്ച് ഇന്ത്യയുടെ സ്കോർ ഉയർത്താൻ സഹായിച്ചു.