2019ന് ശേഷം ഇന്ത്യയിൽ ഒരു പരമ്പര തോൽക്കുന്നത് ആദ്യം!!

Newsroom

ഇന്ന് അവസാന ഏകദിനത്തിൽ ഓസ്ട്രേലിയയോട് പരാജയം നേരിട്ടതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായി. നാലു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്ന ഒരു ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെടുന്നത്. ഇന്ന് 21 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ പരമ്പര 2-1ന് ഓസ്ട്രേലിയ സ്വന്തമാക്കി.

ഇന്ത്യ 23 03 22 22 37 03 690

ഇതിനു മുമ്പ് 2019ൽ ആയിരുന്നു ഇന്ത്യ ഇന്ത്യയിൽ ഒരു ഏകദിന പരമ്പര പരാജയപ്പെട്ടത്. അന്നും ഓസ്ട്രേലിയ ആണ് ഇന്ത്യയെ തോൽപ്പിച്ചത്. ആരോൺ ഫിഞ്ചിന്റെ നായകത്വത്തിൽ ആയിരുന്നു അന്ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയത്. 5 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അന്ന് ഓസ്‌ട്രേലിയ 0-2 ന് പിന്നിലായിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചായിരിന്നു അവർ പരമ്പര 3-2ന് സ്വന്തമാക്കിയത്‌. ഇത്തവണ അവർ 0-1ന് പിറകിൽ നിന്ന ശേഷവും വിജയിച്ച് കയറി.