ഇന്ത്യക്ക് എതിരെ വിജയിക്കാൻ 100 റൺസ് മതിയാകും എന്ന് എൽഗർ

Newsroom

Picsart 24 01 04 00 12 34 127
Download the Fanport app now!
Appstore Badge
Google Play Badge 1

കേപ്ടൗൺ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് എതിരെ വിജയിക്കാൻ 100 ​​റൺസ് മതിയാകും എന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എൽഗർ. 100 പ്രതിരോധിക്കാൻ ആകും എന്ന് സ്റ്റാൻഡ് ഇൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ പറഞ്ഞു. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം 23 വിക്കറ്റുകൾ വീണിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ബൗളിംഗ് ആക്രമണമുണ്ട് എന്നും അവർ ഫോമിൽ ആകുമെങ്കിൽ വിജയിക്കാൻ 100 റൺസ് മതിയാകുമെന്നും എൽഗർ പറഞ്ഞു.

ഇന്ത്യ 24 01 04 00 12 50 463

“ഞാൻ 100 വിജയ ലക്ഷ്യമായി എടുക്കും,” എൽഗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞങ്ങളുടെ ബൗളർമാർ തിളങ്ങിയാൽ അവർക്ക് ഏത് ബാറ്റിംഗ് ലൈനപ്പിനെയും കീറിമുറിക്കാൻ കഴിയും, ഈ വിക്കറ്റിൽ അത് സാധ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഇപ്പോഴും 36 റൺസ് പിന്നിലാണ്. അവരുടെ 3 വിക്കറ്റ് നഷ്ടമായിട്ടുമുണ്ട്.