മഴ വില്ലനായി, ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരമുപേക്ഷിച്ചു

jithinvarghese

മഴ വീണ്ടും വില്ലനായപ്പോൾ വെസ്റ്റ് ഇൻഡീസ് – ഇന്ത്യ ആദ്യ ഏകദിന മത്സരം ഉപേക്ഷിച്ചു. മഴ മൂലം വൈകി ആരംഭിച്ച ടോസ്സ് ഇന്ത്യ നേടിയിരുന്നു. ആദ്യം വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയക്കാനായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ കൊഹ്ലിയുടെ തീരുമാനം. ഇന്ന് 13 ഓവർ മാത്രമാണ് പന്തെറിയാൻ കഴിഞ്ഞത്.

മഴ കാരണം ആദ്യം മത്സരം 43 ഓവറായും പിന്നീട് 34 ഓവറായും വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ മഴ ഭീഷണി തുടർച്ചയായി ഉണ്ടായതിനാൽ മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ വരികെയും ഉപേക്ഷിക്കുകയുമാണുണ്ടായത്. ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 1 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എടുത്തു. 40 റൺസുമായി ലെവിസും 6 റൺസുമായി ഹോപുമാണ് ക്രീസിൽ. യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗയ്ലിനെ 4 റൺസിന് കുൽദീപ് യാദവ് പുറത്താക്കി. ഇതിഹാസ താരം ബ്രയാൻ ലാറയുടെ റെക്കോർഡ് മറികടക്കാനുള്ള അവസരമാണ് ഇന്ന് ക്രിസ് ഗെയ്ലിന് നഷ്ടമായത്.