ആഴ്സണലിൽ നിന്ന് ഇവോബിയെ എവർട്ടൻ സ്വന്തമാക്കി

- Advertisement -

ആഴ്സണൽ താരം അലക്‌സ് ഇവോബി ഇനി എവർട്ടന് സ്വന്തം. 40 മില്യൺ പൗണ്ട് നൽകിയാണ് മേഴ്സിസൈഡ് ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. നൈജീരിയൻ ദേശീയ ടീം അംഗമാണ് ഇവോബി. ഈ ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടൻ സ്വന്തമാക്കുന്ന ഏഴാമത്തെ കളിക്കാരനാണ് ഇവോബി.

ആഴ്സണൽ അക്കാദമിയിലൂടെ വളർന്ന ഇവോബി 15 വർഷം നീണ്ട ബന്ധമാണ് ആഴ്സണലുമായി അവസാനിപ്പിക്കുന്നത്. 2004 ലാണ് ഇവോബി ആഴ്സണൽ അക്കാദമിയിൽ എത്തുന്നത്. 23 വയസുകാരനായ താരം 2015 മുതൽ ആഴ്സണൽ സീനിയർ ടീമിന്റെ ഭാഗമാണ്. 149 തവണ ആഴ്സണൽ ജേഴ്സി അണിഞ്ഞ ഇവോബി 15 ഗോളുകൾ നേടിയിട്ടുണ്ട്. നിക്കോളാസ് പെപെ ആഴ്സണലിൽ എത്തിയതോടെയാണ് ഇവോബിയെ വിൽക്കാൻ ആഴ്സണൽ പരിശീലകൻ എമറി സമ്മതം മൂളിയത്.

Advertisement