ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ആഷസിനെക്കാൾ വലുതാണ് എന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. കായിക ലോകത്തെ ഏറ്റവും തീവ്രമായ റൈവൽറികളിൽ ഒന്നായാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കണക്കാക്കപ്പെടുന്നത്. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ ചരിത്രം ആണ് റൈവൽറിക്ക് പ്രധാന കാരണം.
“ഇന്ത്യ-പാക് മത്സരം ആഷസിനെ മറികടക്കുമെന്ന് ഞാൻ കരുതുന്നു. ഇതിന് എല്ലായ്പ്പോഴും മനോഹരമായ ഒരു കഥയുണ്ട്, രണ്ടും മികച്ച ക്രിക്കറ്റ് രാജ്യങ്ങളാണ്.” മൂഡി പറഞ്ഞു.
“നിങ്ങൾ ഈ പാകിസ്ഥാൻ ടീമിനെ നോക്കുമ്പോൾ, ഒരുപാട് പ്രതിഭകളെ കാണാം. ഒപ്പം അരുടെ താരങ്ങളുടെ അനുഭവസമ്പത്തും പ്രശംസനീയമാണ്, പാകിസ്താൻ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വലിയ ഭീഷണിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“പാകിസ്താൻ അവരുടെ പേസ് ബൗളിംഗ് ഉപയോഗിച്ച് ഇന്ത്യയെ പിടിച്ചു കെട്ടാൻ ആകും നോക്കുക; പാകിസ്താന്റെ ബൗളിംഗും ഇന്ത്യയുടെ ബാറ്റിങ് നിരയും തമ്മിലുക്ക്ല പോരാട്ടം രസകരമായിരിക്കും ”അദ്ദേഹം പറഞ്ഞു.