സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 30 റൺസിന്റെ വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ് പുറത്താകാതെ 21 പന്തിൽ 45 റൺസ് നേടിയപ്പോള്‍ മാര്‍ക്കോ ജാന്സെന് 16 പന്തിൽ 31 റൺസ് നേടി.
എയ്ഡന്‍ മാര്‍ക്രം 19 പന്തിൽ 38 റൺസ് നേടി റിട്ടേര്‍ഡ് ഔട്ട് ആയപ്പോള്‍ റയാന് റിക്കൽട്ടൺ 21 പന്തിൽ 44 റൺസും ജേസൺ സ്മിത്ത് 23 പന്തിൽ 35 റൺസും നേടി. ഇന്ത്യന്‍ ബൗളിംഗിൽ അഭിഷേക് ശര്‍മ്മ 2 വിക്കറ്റ് നേടി.









