നമീബിയയ്ക്കെതിരെ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയ്ക്ക് 93 റൺസിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209/9 എന്ന സ്കോര്‍ നേടിയപ്പോള്‍ നമീബിയ 18.2 ഓവറിൽ 116 റൺസിന് പുറത്തായി.
പവര്‍പ്ലേയിൽ 57 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നമീബിയ നേടിയത്. എന്നാൽ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ നമീബിയയുടെ താളംതെറ്റിത്തുടങ്ങി. കൃത്യമായ ഇടവേളകളിൽ വരുൺ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും വിക്കറ്റുകളുമായി പിടിമുറുക്കിയപ്പോള്‍ നമീബിയ 94/6 എന്ന നിലയിലേക്ക് വീഴ്ത്തി.

29 റൺസ് നേടിയ ലോറന്‍ സ്റ്റീന്‍കാംപ് ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ജാന്‍ ഫ്രൈലിന്‍ക് 22 റൺസും ജെര്‍ഹാര്‍ഡ് എറാസ്മസ് 18 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവര്‍ത്തി മൂന്നും അക്സര്‍ പട്ടേൽ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. ബാറ്റിംഗിലും തിളങ്ങിയ താരമാണ് കളിയിലെ താരം.









![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)