50-60 റൺസ് അധികം നേടേണ്ടതുണ്ടായിരുന്നു – കെഎൽ രാഹുല്‍

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 50-60 റൺസ് കൂടി നേടേണ്ടതുണ്ടായിരുന്നുവെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. തോൽവിയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 211 റൺസിന് ഓള്‍ഔട്ട് ആയി. സായി സുദര്‍ശനും താനും സെറ്റായി നിന്ന ശേഷം ആരെങ്കിലും ശതകം നേടേണ്ടതുണ്ടായിരുന്നുവെന്നും അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് 240ന് മേൽ സ്കോര്‍ ഉണ്ടാകുമായിരുന്നുവെന്നും അത് ബൗളിംഗിൽ ടീമിന് സാധ്യത നൽകേണ്ടതായിരുന്നുവെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

India

എന്നാൽ കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായി എന്നും ഈ മത്സരത്തിൽ നിന്നുള്ള പാഠങ്ങള്‍ മനസ്സിലാക്കി അടുത്ത മത്സരത്തിന് തയ്യാറാകുകയാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.