ഇമ്രാൻ ഖാന് എതിരായ ആക്രമണത്തെ അപലപിച്ച് ബാബർ അസം

Newsroom

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെതിരായ ആക്രമണത്തെ അപലപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം രംഗത്ത്. താരം ഈ വിഷയത്തിൽ ഇന്ന് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

1992 ലോകകപ്പ് ജേതാവവും പാകിസ്താന്റെ മുൻ ക്യാപ്റ്റനും ആയ ഇമ്രാൻ ഖാൻ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു റാലിക്കിടെ വെടിയേറ്റിരുന്നു. ഇമ്രാൻ ഖാൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇമ്രാൻ 204825

“@ImranKhanPTI-യ്‌ക്കെതിരായ ഈ ഹീനമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അല്ലാഹു ക്യാപ്റ്റനെ സംരക്ഷിക്കട്ടെ എന്നും നമ്മുടെ പ്രിയപ്പെട്ട പാക്കിസ്ഥാനെ ദൈവം സംരക്ഷിക്കട്ടെ എന്നും ബാബർ ട്വീറ്റ് ചെയ്തു.

സിഡ്‌നിയിൽ ഇന്ന് ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയുമായി കളിക്കുന്ന സമയത്താണ് പാകിസ്താനിൽ ഇമ്രാൻ ഖാന് വെടിയേറ്റ സംഭവം നടക്കുന്നത്.