ടീമംഗങ്ങളോട് ആവശ്യപ്പെട്ടത് ശതകവും അര്‍ദ്ധ ശതകങ്ങളും നേടുവാന്‍ – ഡീൻ എൽഗാര്‍

Sports Correspondent

തന്റെ ടീമംഗങ്ങളോട് ശതകവും അര്‍ദ്ധ ശതകങ്ങളും നേടുവാനാണ് പറഞ്ഞതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ ഡീൻ എൽഗാര്‍. ടീമിന്റെ കൂട്ടായ പരിശ്രമത്തിലൂടെയുള്ള വിജയത്തിൽ താന്‍ അതീവ സന്തുഷ്ടനാണെന്ന് ദക്ഷിണാഫ്രിക്കയെ ആദ്യമായി നയിക്കുന്ന ഡീൻ എല്‍ഗാര്‍ വ്യക്തമാക്കി.

ബാറ്റ്സ്മാന്മാര്‍ ടീമിന്റെ സ്കോര്‍ 300 കടത്തിയതിൽ സന്തോഷമുണ്ടെന്നും എയ്ഡന്‍ മാര്‍ക്രം, ക്വിന്റൺ ഡി കോക്ക്, റാസ്സി എന്നിവരുടെ പ്രകടനം എടത്ത് പറയേണ്ടതാണെന്നും എല്‍ഗാര്‍ പറഞ്ഞു. ബൗളിംഗിലും കൂട്ടായ പ്രകടനമായിരുന്നുവെന്നും ആന്‍റിച്ച് നോര്‍ക്കിയ തങ്ങളുടെ ട്രംപ് കാര്‍ഡ് ആണെന്നും എല്‍ഗാര്‍ വ്യക്തമാക്കി.