ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ പുരസ്‌കാര ജേതാവായി നാറ്റ് സ്കീവർ

Newsroom

Picsart 23 01 26 14 12 41 586

2022ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റർ പുരസ്‌കാര ജേതാവായി നാറ്റ് സ്കീവറിനെ തിരഞ്ഞെടുത്തു. 2022ൽ അഞ്ച് അർധസെഞ്ചുറികളും രണ്ട് സെഞ്ചുറികളും നേടിയ സ്കൈവർ 2022ൽ ഗംഭീരപ്രകടനം തന്നെ കാഴ്ചവെച്ചു. കഴിഞ്ഞ വർഷം 59.5 ശരാശരിയിലും 91.43 സ്‌ട്രൈക്ക് റേറ്റിലും 833 റൺസ് നേടിയ നാറ്റ് ടോപ് സ്കോറർ ലിസ്റ്റിൽ ലോറ വോൾവാർഡിന് മാത്രം പിന്നിലായിരുന്നു‌.

2022 ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അത്ഭുത പ്രകടനം നടത്താൻ സ്കീവറിനായി. ടൂർണമെന്റിൽ 70-ലധികം ശരാശരിയിൽ 436 റൺസ് താരം നേടി. ഓസ്‌ട്രേലിയൻ ജോഡികളായ അലിസ്സ ഹീലി, റേച്ചൽ ഹെയ്‌ൻസ് എന്നിവർക്ക് പിന്നിൽ ഓവറോൾ റൺ ചാർട്ടിൽ മൂന്നാം സ്ഥാനത്ത് ആണ് ലോകകപ്പിൽ ഫിനിഷ് ചെയ്തത്‌.