ഐ സി സി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ ആയി ബെൻ സ്റ്റോക്സ്

Newsroom

Picsart 23 01 26 14 04 21 505

ICC പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സ്വന്തമാക്കി. ബാറ്റു കൊണ്ടു ബൗൾ കൊണ്ടും തിളങ്ങിയതിന് അപ്പുറം ടെസ്റ്റിനോട് ഉള്ള സമീപനം തന്നെ മാറ്റിയ ശൈലി സ്വീകരിക്കാനുള്ള നിലപാട് എടുത്തതും കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ഫോർമാറ്റ് ബെൻ സ്റ്റോക്സിന്റേതായി മാറാൻ കാരണമായി. 36.25 ശരാശരിയിൽ 870 റൺസും 31.19 ശരാശരിയിൽ 26 വിക്കറ്റും ബെൻ സ്റ്റോക്സ് കഴിഞ്ഞ വർഷം ടെസ്റ്റിൽ നേടിയിരുന്നു‌

ടെസ്റ്റ് 23 01 26 14 04 08 650

ഇംഗ്ലണ്ട് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം, സ്റ്റോക്സ് ടീമിനെ 10 ടെസ്റ്റുകളിൽ നയിക്കുകയും ഒമ്പത് വിജയങ്ങൾ നേടുകയും ചെയ്തു. ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ പരമ്പര സ്വന്തമാക്കാനും പാകിസ്താനെതിരെ 3-0ന് പാകിസ്താനിൽ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കാനും ഇംഗ്ലണ്ടിനായിരുന്നു.

സ്റ്റോക്സ് എത്തും മുമ്പ് ഉള്ള നാല് പരമ്പരകളിലും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. സ്റ്റോക്സ് 2022ൽ 870 റൺസ് എടുത്തത് 71.21ന്റെ സ്ട്രേക്ക് റേറ്റിൽ ആയിരുന്നു. രണ്ട് സെഞ്ച്വറികളും താരം നേടിയിരുന്നു.