റൊണാൾഡോയുടെ രണ്ട് പെനാൾട്ടികളിൽ രക്ഷപ്പെട്ട് യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിലെ കിരീട പോരാട്ടത്തിൽ രണ്ട് പോയന്റ് കൂടെ നഷ്ടപ്പെടുത്തിയിരിക്കുകയാണ് യുവന്റസ്. ഇന്നലെ ഗംഭീര ഫോമിൽ ഉള്ള അറ്റലാന്റയെ നേരിട്ട യുവന്റസിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത് രണ്ട് പെനാൾട്ടികൾ ആയിരുന്നു. രണ്ട് തവണ ലീഡ് എടുത്ത അറ്റലാന്റ 2-2 എന്ന സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുവന്റസിനെ വിറപ്പിക്കാൻ അറ്റലാന്റയ്ക്ക് ആയി.

വൺ ടച്ച് പാസുകളിലൂടെയും പ്രെസിംഗ് ടാൽടിക്സിലൂടെയും മുന്നേറിയ അറ്റലാന്റ 16ആം മിനുട്ടിൽ ലീഡ് എടുത്തു. സപാറ്റയിലൂടെ ആയിരുന്നു അറ്റലാന്റയുടെ ആദ്യ ഗോൾ. അറ്റലാന്റ ഗോൾ നേടിയതിനു ശേഷമാണ് യുവന്റസിന് കളിയിൽ ചെറിയ താളം എങ്കിലും കിട്ടിയത്. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ആയിരുന്നു യുവന്റസിന്റെ ആദ്യ പെനാൾട്ടി. ലക്ഷ്യം തെറ്റിക്കാതെ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. 81ആം മിനുട്ടിൽ മലിനോവ്സ്കിയിലൂടെ അറ്റലാന്റ തങ്ങളുടെ രണ്ടാം ഗോൾ നേടിം ഇത്തവണയും ലീഡ് സംരക്ഷിക്കാൻ അവർക്കായില്ല. 90ആം മിനുട്ടിൽ റൊണാൾഡോയുടെ രണ്ടാം പെനാൾട്ടി കളിയുടെ വിധി എഴുതി. റൊണാൾഡോയുടെ ലീഗിലെ ഈ സീസണിലെ 28ആം ഗോളാണിത്.

ഈ സമനിലയോടെ യുവന്റസിന് 32 മത്സരങ്ങളിൽ 76 പോയന്റായി. രണ്ടാമതുള്ള ലാസിയോയെക്കാൾ 8 പോയന്റിന്റെ ലീഡ് ഉണ്ട് യുവന്റസിന്. 67 പോയന്റുമായി അറ്റലാന്റ മൂന്നാമത് ഉണ്ട്.