ഇന്ത്യൻ ടീമിന്റെ ടി20 ലോകകപ്പിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എങ്കിലും ടീം അവസാന കുറേ കാലങ്ങളായി ഗംഭീര പ്രകടനം തന്നെയാണ് നടത്തുന്നത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ ടീം ഐ സി സി ടൂർണമെന്റുകൾ നേടിയില്ല എന്ന് മാത്രമെ ഉള്ളൂ എന്നും രോഹിത് ശർമ്മ പറഞ്ഞു. ഒരു ടീം എന്ന നിലയിൽ എന്നും മികച്ചു നിൽക്കുന്നുണ്ട് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. ചില ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഇനി ടീമിൽ ഉള്ളത് എന്നും അത് പരിഹരിക്കും എന്നും രോഹിത് പറഞ്ഞു.
ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ല എന്നത് കൊണ്ട് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല എന്ന് രോഹിത് പറയുന്നു. കെയ്ൻ മാത്രമല്ല ന്യൂസിലൻഡിൽ നിറയെ കളി വിജയിക്കാൻ കഴിവുള്ള താരങ്ങൾ ആണ് എന്ന് രോഹിത് പറഞ്ഞു.













