“താരങ്ങൾ മെഷീൻ അല്ല, ജോലി ഭാരം കുറയ്ക്കണം” – ദ്രാവിഡ്

DRAVID

ക്രിക്കറ്റ് താരങ്ങളുടെ ജോലി ഭാരം കുറയ്ക്കണം എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. താരങ്ങൾ യന്ത്രങ്ങൾ അല്ല അവരുടെ ജോലി കുറച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് ദ്രാവിഡ് പറഞ്ഞു. വലിയ ടൂർണമെന്റുകളിലേക്ക് ഇന്ത്യയുടെ മികച്ച താരങ്ങൾ നല്ല ഫിറ്റ്നസോടെ എത്തിക്കണം എങ്കിൽ ജോലി ഭാരം കുറക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിന് എതിരായ പരമ്പരയിൽ ഇന്ത്യ പല താരങ്ങൾക്കും വിശ്രമം നൽകിയിരുന്നു. അത് ഇടവേളകളിൽ തുടരണം എന്നാണ് ദ്രാവിഡ് പറയുന്നത്.

എല്ലാ താരങ്ങളെയും ഫ്രഷായി ലഭിക്കേണ്ടതുണ്ട്. അതിന് ഇന്ത്യ കളിക്കുന്ന എല്ലാ സീരീസിലും മോണിറ്റർ വെക്കേണ്ടതുണ്ട് എന്നും ദ്രാവിഡ് പറഞ്ഞു. ഈ ടൂർണമെന്റിൽ ഇന്ത്യക്ക് മുൻതൂക്കം ഇല്ലായെന്നും ന്യൂസിലൻഡ് വലിയ ടീം തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

Previous articleഎക്‌സ്‌ചേഞ്ച്22 കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ സ്‌പോണ്‍സര്‍
Next article“ഐ സി സി ടൂർണമെന്റ് വിജയിച്ചില്ല എങ്കിലും ഇന്ത്യ ടി20യിൽ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്” – രോഹിത് ശർമ്മ