ഐ.സി.സി റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും

- Advertisement -

ഐ.സി.സിയുടെ ഏറ്റവും പുതിയ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയും കെ.എൽ രാഹുലും. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇരു താരങ്ങൾക്കും റാങ്കിങ്ങിൽ ഗുണം ചെയ്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിങ്ങിൽ എത്തിയപ്പോൾ കെ.എൽ രാഹുൽ ഒരു സ്ഥാനം കയറി മൂന്നാം റാങ്കിലെത്തി.

നിലവിൽ 915 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഡേവിഡ് മലൻ ആണ് ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 871 റേറ്റിംഗ് പോയിന്റുമായി പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം രണ്ടാം സ്ഥാനത്തും 816 റേറ്റിംഗ് പോയിന്റുമായി കെ.എൽ രാഹുൽ മൂന്നാം സ്ഥാനത്തുമാണ്. ബൗളർമാരിൽ 736 റേറ്റിംഗ് പോയിന്റുമായി അഫ്ഗാൻ ബൗളർ റഷീദ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്. 730 റേറ്റിംഗ് പോയിന്റുമായി അഫ്ഗാൻ ബൗളർ മുജീബ് റഹ്‌മാൻ രണ്ടാം സ്ഥാനത്താണ്. ഓൾ റൗണ്ടർമാരിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ആണ് ഒന്നാം സ്ഥാനത്ത്.

Advertisement