പുതിയ ഐ.സി.സി ചെയർമാനെ തിരഞ്ഞെടുക്കുന്ന നടപടി ക്രമങ്ങൾ അടുത്ത ആഴ്ച തുടങ്ങും

Staff Reporter

പുതിയ ഐ.സി.സി ചെയർമാനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ഐ.സി.സി അടുത്ത ആഴ്ച തുടങ്ങും. സ്ഥാനം ഒഴിയുന്ന ശശാങ്ക് മനോഹറിന് പകരം ഒരാളെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളാണ് ഐ.സി.സി ആരംഭിക്കുക. ഇതിന്റെ ഭാഗമായി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തവരുടെ പട്ടിക അടുത്ത ആഴ്ച ഐ.സി.സി പുറത്തുവിടും.l

ഇന്ന് വീഡിയോ കോൺഫറൻസ് വഴി നടന്ന ചർച്ചയിലാണ് നാമനിർദേശം ചെയ്തവരുടെ പട്ടിക അടുത്ത ആഴ്ച തയ്യാറാവും എന്ന് ഐ.സി.സി അറിയിച്ചത്. നിലവിലെ ചെയർമാൻ ശശാങ്ക് മനോഹർ ഐ.സി.സി ചെയർമാനായി തുടരില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ ഐ.സി.സി ബോർഡ് തീരുമാനിച്ചത്.

കൂടാതെ ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പിന്റെ ഭാവിയുടെ കാര്യത്തിൽ അടുത്ത മാസം തീരുമാനം ഉണ്ടാവുമെന്നും ഐ.സി.സി അറിയിച്ചു.