സംശയാസ്പദകമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വെസ്റ്റിൻഡീസ് ബൗളർ ക്രെയ്ഗ് ബ്രത്ത് വൈറ്റിന്റെ ബൗളിംഗ് ആക്ഷൻ ഐ.സി.സി പരിശോധിക്കും. ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ബൗളിങ്ങിനെ തുടർന്നാണ് താരത്തിന്റെ ആക്ഷൻ പരിശോധിക്കാൻ ഐ.സി.സി. തീരുമാനിച്ചത്. ഓഫ് സ്പിൻ ബൗളറായ ക്രെയ്ഗ് ബ്രത്ത് വൈറ്റിന്റെ ആക്ഷൻ 2017ലും സംശയം ഉളവാക്കിയിരുന്നു. തുടർന്ന് ഐ.സി.സി. ആക്ഷൻ പരിശോധിക്കുകയും ബൗളിംഗ് തുടരാൻ സമ്മതിക്കുകയുമായിരുന്നു.
ഐ.സി.സി നടപടിയുടെ ഭാഗമായി സെപ്തംബർ 14ന് താരം ടെസ്റ്റിന് വിധേയനാകണം. എന്നാൽ ടെസ്റ്റ് റിസൾട്സ് പുറത്തു വരുന്നത് വരെ താരത്തിന് പന്തെറിയാനാവും. ഇന്ത്യക്കെതിരായ പരമ്പരയിൽ ക്രെയ്ഗ് ബ്രത്ത് വൈറ്റ് ആകെ 9 ഓവറുകൾ മാത്രമാണ് എറിഞ്ഞത്. താരം ജമൈക്കയിലെ ടെസ്റ്റിൽ ഇഷാന്ത് ശർമയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.