ഐ.സി.സിയുടെ മാർഗനിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് മുൻ താരങ്ങൾ

- Advertisement -

ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ടി ഐ.സി.സി പുറത്തുവിട്ട മാർഗനിർദേശങ്ങൾ അപ്രായോഗികമാണെന്ന് മുൻ താരങ്ങളായ ആകാശ് ചോപ്രയും ഇർഫാൻ പഠാനും മോണ്ടി പനേസറും. ഐ.സി.സിയുടെ നിയമത്തിൽ ഓരോ തവണ പന്ത് തൊടുമ്പോഴും താരങ്ങൾ കൈ സാനിറ്റൈസ് ചെയ്യണമെന്ന ഐ.സി.സി നിർദേശം പ്രായോഗികമല്ലെന്നും താരങ്ങൾ പറഞ്ഞു.

ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾക്ക് സാമൂഹ്യം അകലം പാലിക്കണമെന്ന കാര്യം നടക്കില്ലെന്നും മത്സരത്തിനിടെ സ്ലിപ്പിൽ ഒരു ഫീൽഡർ നിർത്തേണ്ടി വന്നാൽ എന്ത് ചെയ്യുമെന്നും ഇർഫാൻ പഠാൻ ചോദിച്ചു. താരങ്ങൾ മത്സരത്തിന് മുൻപ് 14 ദിവസം ക്വറന്റൈൻ പോവണമെന്നത് അംഗീകരിക്കാമെങ്കിലും എന്നാൽ മത്സരത്തിനിടെ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കുമെന്നും പഠാൻ പറഞ്ഞു.

ഓരോ തവണ പന്ത് തൊടുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണമെന്ന നിർദേശം പ്രായോഗികമല്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. എല്ലാ താരങ്ങളെയും 14 ദിവസം ക്വറന്റൈൻ ചെയ്തും ടെസ്റ്റ് ചെയ്തിട്ടും ബയോ സുരക്ഷായുള്ള സ്റ്റേഡിയത്തിൽ മത്സരം നടത്തിയിട്ടും ഇത്തരത്തിലുള്ള നിയന്ത്രങ്ങൾ വേണോ എന്നും ചോപ്ര ചോദിച്ചു.

Advertisement