തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കൻ താരം വെർനോൻ ഫിലാണ്ടറിന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പിഴ. പിഴ കൂടാതെ ഒരു ഡി മെറിറ്റ് പോയിന്റും താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 15 ശതമാനമാണ് ഫിലാണ്ടറിന് ഐ.സി.സി പിഴയിട്ടത്.
ഇംഗ്ലണ്ട് താരം ജോസ് ബട്ലറെ പുറത്താക്കിയതിന് ശേഷം നടത്തിയ ആഘോഷമാണ് താരത്തിന് വിനയായത്. എതിർ താരത്തെ പ്രകോപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാണ് ഐ.സി.സി ഫിലാണ്ടറിന് പിഴയിട്ടത്. നേരത്തെ പരമ്പരയിലെ ഒരു മത്സരത്തിനിടെ ഫിലാണ്ടറും ബട്ലറും വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഫിലാണ്ടർ ബട്ലറുടെ വിക്കറ്റ് നേടിയതിന് ശേഷം അമിതമായി ആഘോഷിച്ചിത്.
നേരത്തെ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുൻപ് തന്നെ ഇത് തന്റെ അവസാനത്തെ ഇന്റർനാഷണൽ മത്സരമായിരിക്കുമെന്ന് ഫിലാണ്ടർ പ്രഖ്യാപിച്ചിരുന്നു.