രണ്ട് യുഎഇ താരങ്ങള്‍ക്ക് ഐസിസിയുടെ എട്ട് വര്‍ഷത്തെ വിലക്ക്

Sports Correspondent

യുഎഇ താരങ്ങളായ മുഹമ്മദ് നവീദ്, ഷൈമാന്‍ അന്‍വര്‍ ബട്ട് എന്നിവരെ എട്ട് വര്‍ഷത്തേക്ക് വിലക്കി. 16 ഒക്ടോബര്‍ 2019 മുതല്‍ ആണ് വിലക്ക് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇരു താരങ്ങളും ഐസിസി പുരുഷ ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ കറപ്ഷന് ശ്രമിച്ചതിനാലാണ് നടപടി. 2019ല്‍ യുഎഇയില്‍ ആണ് മത്സരങ്ങള്‍ നടന്നത്.

തുടര്‍ന്ന് ഇരു താരങ്ങളെയും പ്രൊവിഷനലി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.