ബൗളിംഗ് ആക്ഷൻ നിയമപരം അല്ലെന്ന് കണ്ടെത്തിയതോടെ ശ്രീലങ്കൻ ബൗളർ അഖില ദനഞ്ജയയെ ഐ സി സി അന്തരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് വിലക്കി. താരത്തിന്റെ ആക്ഷൻ ഐ സി സിയുടെ മാനദണ്ഡങ്ങൾക്ക് ഒത്ത് പോകുന്നതല്ല എന്ന് കണ്ടെത്തിയതോടെയാണ് നടപടി.
25 വയസുകാരനായ താരത്തിന് തന്റെ ആക്ഷനിലെ പോരായ്മകൾ പരിഹരിച്ച ശേഷം രണ്ടാമത് ഒരു വിലയിരുത്തലിനായി അപേക്ഷിക്കാവുന്നതാണ് എന്ന് ഐ സി സി വ്യക്തമാക്കിയിട്ടുണ്ട്. സമീപകാല പ്രകടങ്ങളിൽ തീർത്തും നിറം മങ്ങിയ ശ്രീലങ്കൻ ടീമിന് വലിയ തിരിച്ചടിയായി ഈ വിലക്ക്.