ഒമാൻ ക്രിക്കറ്റ് താരം യൂസഫ് അബ്ലദുൽ റഹിമിന് ഐ.സി.സിയുടെ വിലക്ക്. ഏഴ് വർഷത്തേക്കാണ് ഐ.സി.സി യൂസഫ് അബ്ലദുൽ റഹിമിനെ വിലക്കിയത്. യു.എ.യിൽ കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെ മാച്ച് ഫിക്സിങ് നടത്തിയതിനാണ് താരത്തിന് ഐ.സി.സി വിലക്കേർപ്പെടുത്തിയത്.
താരത്തിനെതിരെ ചുമത്തിയ നാല് കുറ്റവും താരം അംഗീകരിച്ചത്കൊണ്ടാണ് ശിക്ഷ ഏഴ് വർഷത്തിൽ ഒതുക്കിയതെന്നും ഐ.സി.സി പ്രധിനിധി പറഞ്ഞു. താരം മാച്ച് ഫിക്സിങ് നടത്തുകയും മറ്റു ടീമംഗങ്ങളെ അതിലേക്ക് ഉൾപെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ഐ.സി.സി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് താരത്തിനെതിരെ ഐ.സി.സി കുറ്റംപത്രം സമർപ്പിച്ചത്.